Class IX Chapter-2. മിശ്രിതങ്ങള്‍ വേര്‍തിരിക്കല്‍
Pages
Thursday, 30 May 2013
Wednesday, 22 May 2013
Class X Chemistry Chapter 2. രാസപ്രവര്‍ത്തനങ്ങളും മോള് സങ്കല്പനവും
രാസപ്രവര്‍ത്തനങ്ങളും മോള് സങ്കല്പനവും
Monday, 13 May 2013
Class V Chemistry Chapter-1. വിലയേറിയ വെളളം
ഭൂമിയിലുള്ള ശുദ്ധജലത്തില്‍ ഭൂരിഭാഗവും മഞ്ഞുകട്ടയായി
ധ്രുവപ്രദേശത്തു കുടുങ്ങിക്കിടപ്പാണ്. ബാക്കിയുള്ളത് മിക്കവാറും മുഴുവന്‍ തന്നെ
ഭൗമജലമായിക്കിടക്കുന്നു. ആകെയുള്ള ശുദ്ധജലത്തിന്റെ വെറും 0.3% മാത്രമാണ്
തടാകങ്ങളിലും തോടുകളിലും അരുവികളിലും മഹാനദികളിലും മറ്റുമായി കിടക്കുന്നത്.
ഇൗ
ഉപരിതലജലമാണ് ലോകത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്.
എത്ര വെള്ളം കുടിക്കണം?
ശ്രദ്ധിക്കുക. ഒരാള്‍ക്ക് ആഹാരമില്ലാതെ രണ്ട് മാസം വരെ ജീവിക്കാം. വെള്ളമില്ലാതെ ഒരാഴ്‌ച മാത്രവും. ശരീരത്തിലെ ജലത്തിന്റെ 20 ശതമാനം പോയാല്‍ ആ ആള്‍ മരിക്കും.

ഒരു മനുഷ്യന്‍ ദിവസം
ശരാശരി 2.4 ലിറ്റര്‍ വെള്ളം കുടിക്കണം. വെള്ളമായോ മറ്റ് പാനീയങ്ങളായോ കുടിച്ചാല്‍
മതി.
വേനല്‍ക്കാലത്തെ വെള്ളപ്പൊക്കം
ഹിമാലയത്തില്‍ നിന്ന്
ഉല്‍ഭവിക്കുന്ന നദികളില്‍ വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നു.
വേനല്‍ച്ചൂടുമൂലം ഹിമാലയപര്‍വ്വതത്തിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളമാകുന്നു. ഇതാണ്
ബ്രഹ്‌മപുത്രപോലുള്ള നദികളില്‍ വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം.
കുറച്ചുവെള്ളം കൊണ്ടു കൂടുതല്‍ വിളവ്
1. തളിനന (Springler)
ഉയര്‍ന്ന മര്‍ദത്തില്‍ കുഴലുകളില്‍കൂടിവരുന്ന ജലം വളരെ നേര്‍ത്ത തുള്ളികളായി ചുറ്റുപാടും തെറിപ്പിച്ചു വീഴ്‌ത്തുന്ന സംവിധാനമാണിത്. കുഴലിന്‍െറ അഗ്രഭാഗം ലംബമായി നിര്‍ത്തി ഏറ്റവും മുകളില്‍ ചുറ്റിതിരിയുന്ന ഒരു ക്രമീകരണമാണിത്. ചെടികള്‍ ഇടതൂര്‍ന്നു വളരുന്ന നഴ്‌സറി മുതലായ നിരപ്പായ സ്‌ഥലങ്ങളില്‍ ഇൗ സംവിധാനം പ്രയോജനപ്രദമാണ്.
2. തുള്ളി നന
ഒരു വലിയ പൈപ്പില്‍നിന്നും ചെറിയ പൈപ്പുകള്‍ കൃഷിയിടത്തില്‍ സമാന്തരമായി വിന്യസിക്കുന്നു. ചെറിയ കുഴലിനോട് ഘടിപ്പിച്ചിട്ടുള്ള ചെറിയ കുഴലുകള്‍ ഒാരോ ചെടിയുടെയും ചുവട്ടിലേക്ക് തുള്ളിതുള്ളിയായി വെള്ളം വീഴ്‌ത്തികൊടുക്കുന്നു. വെള്ളം മണ്ണിലേക്ക് നേരിട്ട് വീഴുന്നതിനാല്‍ ബാഷ്‌പീകരണനഷ്‌ടം തീരെ കുറഞ്ഞിരിക്കും. ചെടികള്‍ നിരയായി നട്ട കൃഷിയിടങ്ങളിലാണ് ഇത് പ്രയോജനപ്രദം.
3. മണ്ണിനടിയില്‍ നന
വരിവരിയായി അടുത്തടുത്തു വളരുന്ന ചെടികള്‍ക്ക് പറ്റിയ രീതി. കനം കുറഞ്ഞ പ്ലാസ്‌റ്റിക് പൈപ്പിനുള്ളില്‍ വച്ചിരിക്കുന്ന ഡ്രിപ്പറുകളില്‍നിന്നും വെള്ളം മണ്ണിനടിയിലേക്ക് ഇറങ്ങിചെല്ലുന്നു. ബാഷ്‌പീകരണനഷ്‌ടം തീരെയില്ല.
Friday, 3 May 2013
Class VIII Chapter-4. മാറ്റങ്ങള്‍
ഡ്രൈസെല്ലില്‍നിന്നും രണ്ടു രാസവസ്‌തുക്കള്‍
നിര്‍മിക്കുന്ന വിധം
ഉപയോഗം കഴിഞ്ഞ സാധാരണ ഡ്രൈസെല്‍ (ബാറ്ററി) എടുക്കുക. അതിന്‍െറ പുറമേയുള്ള കവര്‍ മാറ്റുക. മുകളിലെ സീല്‍ ചൂടാക്കിയ കത്തികൊണ്ട് മാറ്റുക.
ഉള്ളില്‍ കാണുന്ന കറുത്ത വസ്‌തു എടുക്കുക. അത് അമോണിയം ക്ലോറൈഡിന്‍െറയും മാംഗനീസ് ഡൈ ഒാക്‌സൈഡിന്‍െറയും കൂടിയുള്ള മിശ്രിതമാണ്. ഇതില്‍ ആദ്യത്തേത് ജലത്തില്‍ ലയിക്കും. രണ്ടാമത്തേത് ലയിക്കില്ല.സിങ്ക് കവറിനുള്ളില്‍ കാര്‍ബണ്‍റോഡിനു ചുറ്റുമാണു കറുത്ത മിശ്രിതം. അത് ഒരു ബീക്കറിലേക്ക് എടുക്കുക. ഒരു ടെസ്‌റ്റ് ട്യൂബ് വെള്ളം (20 മില്ലീലിറ്റര്‍) ഒഴിക്കുക. അല്‌പം ചൂടാക്കി പതുക്കെ ഇളക്കുക. പിന്നെ ചൂടാക്കല്‍ നിര്‍ത്തി ഇളക്കുക. എന്നിട്ട് ഒരു
അരിപ്പുകടലാസിലൂടെ അരിക്കുക. അരിപ്പുകടലാസില്‍ മാംഗനീസ് ഡൈഒാക്‌സൈഡ് തങ്ങിക്കിടക്കും. ഇത് അത്ര ശുദ്ധമായിരിക്കില്ല. എന്നാലും ഉപയോഗിക്കാം. കഴുകി ഉണക്കി കുപ്പിയില്‍ ലേബല്‍ചെയ്‌തുവയ്‌ക്കാം.അരിച്ചപ്പോള്‍ കിട്ടിയ ദ്രാവകം അമോണിയംക്ലോറൈഡിന്‍െറ ലായനിയാണ്. അത് സാവധാനം തിളപ്പിച്ച് മൂന്നിലൊന്നാക്കിയിട്ടു
ചൂടുള്ള ഒരു സ്‌ഥലത്തുവച്ചേക്കുക. ബാഷ്‌പീകരണം തുടര്‍ന്നും നടക്കും. അപ്പോള്‍ അമോണിയംക്ലോറൈഡ് ക്രിസ്‌റ്റലുകള്‍ പുറത്തുവരും. ക്രിസ്‌റ്റലീകരണം തീര്‍ന്നാല്‍ അത് അരിച്ചുവേര്‍തിരിച്ച് അരിപ്പുകടലാസുകൊണ്ട് അമര്‍ത്തി വെള്ളം മാറ്റി ഉണക്കി കുപ്പിയില്‍ ലേബല്‍ ചെയ്‌തു സൂക്ഷിക്കാം.
രാസവൈദ്യുത സെല്ലുകള്‍
ഒാക്‌സീകരണ നിരോക്‌സീകരണ രാസപ്രവര്‍ത്തനങ്ങളില്‍ ഉത്‌സര്‍ജിക്കപ്പെടുന്ന ഉൗര്‍ജത്തെ വൈദ്യുതോര്‍ജമായി നേരിട്ട് മാറ്റുന്ന ഉപകരണമാണ് രാസവൈദ്യുത സെല്‍ (Electro Chemical Cell). ഒരു രാസവൈദ്യുത സെല്ലിനെ രണ്ട് അര്‍ധസെല്ലുകളായി വിഭജിക്കാം. ഒാക്‌സീകരണം (ആറ്റങ്ങള്‍ക്ക് ഇലക്‌ട്രോണ്‍ നഷ്‌ടപ്പെടുന്ന പ്രവര്‍ത്തനം) നടക്കുന്ന ഭാഗത്തെ ആനോഡ് (പോസിറ്റീവ് ഇലക്‌ട്രോഡ്) എന്നും നിരോക്‌സീകരണം (ആറ്റങ്ങള്‍ക്ക് ഇലക്‌ട്രോണ്‍ ലഭിക്കുന്ന പ്രവര്‍ത്തനം) നടക്കുന്ന ഭാഗത്തെ കാഥോഡ് (നെഗറ്റീവ് ഇലക്‌ട്രോഡ്) എന്നും പറയുന്നു.
ആനോഡും കാഥോഡും ഇലക്‌ട്രോലൈറ്റില്‍ മുങ്ങിയിരിക്കുന്നു. വൈദ്യുതി കടത്തിവിടുകയും അതോടൊപ്പം രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന പദാര്‍ഥമാണ് ഇലക്‌ട്രോലൈറ്റ്. ഉദാ: ആസിഡ്, ബേസ്, ലവണങ്ങള്‍ എന്നിവയുടെ ജലീയലായനികള്‍.
ഉദാഹരണം: ഡാനിയല്‍ സെല്‍ ഇതില്‍
ലായനിയില്‍ ഈ ദണ്‌ഡും മുക്കിവെച്ചിരിക്കുന്നു. ഇവ യഥാക്രമം ആനോഡ് അര്‍ധ സെല്ലായും കാഥോഡ് അര്‍ധ സെല്ലായും പ്രവര്‍ത്തിക്കുന്നു. ഈ അര്‍ധസെല്ലുകളിലെ ലായനികളെ KCl സാള്‍ട്ട് ബ്രിഡ്‌ജ് വഴിയോ സുഷിരങ്ങളുള്ള പാളിവഴിയോ ബന്‌ധിപ്പിക്കാം.
മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിക്കുന്നതെങ്ങനെ?
രാത്രികാലങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത് നാം കാണാറുണ്ട്. എങ്ങനെയാണ് ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്?
മിന്നാമിനുങ്ങുകളുടെ ശരീരത്തില്‍ നടക്കുന്ന ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് അവ സ്വയം പ്രകാശം പുറപ്പെടുവിക്കുന്നത്. അവയുടെ ശരീരത്തിലുള്ള ലൂസിഫറിന്‍ എന്ന ഒരു മാംസ്യം (Protein) ലൂസിഫെറേസ് എന്ന എന്‍സൈമിന്‍െറ സാന്നിധ്യത്തില്‍ അന്തരീക്ഷ ഓക്‌സീകരണത്തിന് വിധേയമാകുമ്പോള്‍ ധാരാളം പ്രകാശോര്‍ജം സ്വതന്ത്രമാകുന്നു. ബയോലൂ മിനസെന്‍സ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് എ.റ്റി.പി (Adenosine Tri Phosphate) ആവശ്യമാണ്.
Two chemicals from dry cell
Method of preparation:
Take one spent dry cell and remove the outer cover. Heat the top cap and remove using a knife. Take out the black substance that is found around the carbon rod. It is a mixture of ammonium chloride and manganese dioxide. Ammonium chloride dissolves in water and the other one doesn’t dissolve.
Now dissolve the mixture in 20 ml water taken in a beaker. Heat the content slowly with stirring. Stop heating after some time and filter the content using a filter paper.
Manganese dioxide is obtained as the residue in the filter paper. This may not be completely pure. However it can be used. So wash well, dry and keep it in a labelled bottle. The solution obtained is Ammonium chloride. Heat it so that the volume is reduced to 1/3 part. Allow the solution to evaporate in a warm place. Evaporation is continued and the ammonium chloride crystals will be formed. Filter if necessary and remove the water content by pressing with a filter paper. Dry the crystals and store it in a labelled bottle.

ലായനിയില്‍ Zn ദണ്‌ഡും

Subscribe to:
Posts (Atom)