ഭൂമിയിലുള്ള ശുദ്ധജലത്തില്‍ ഭൂരിഭാഗവും മഞ്ഞുകട്ടയായി
ധ്രുവപ്രദേശത്തു കുടുങ്ങിക്കിടപ്പാണ്. ബാക്കിയുള്ളത് മിക്കവാറും മുഴുവന്‍ തന്നെ
ഭൗമജലമായിക്കിടക്കുന്നു. ആകെയുള്ള ശുദ്ധജലത്തിന്റെ വെറും 0.3% മാത്രമാണ്
തടാകങ്ങളിലും തോടുകളിലും അരുവികളിലും മഹാനദികളിലും മറ്റുമായി കിടക്കുന്നത്.
ഇൗ
ഉപരിതലജലമാണ് ലോകത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്.
എത്ര വെള്ളം കുടിക്കണം?
ശ്രദ്ധിക്കുക. ഒരാള്‍ക്ക് ആഹാരമില്ലാതെ രണ്ട് മാസം വരെ ജീവിക്കാം. വെള്ളമില്ലാതെ ഒരാഴ്‌ച മാത്രവും. ശരീരത്തിലെ ജലത്തിന്റെ 20 ശതമാനം പോയാല്‍ ആ ആള്‍ മരിക്കും.
ശ്രദ്ധിക്കുക. ഒരാള്‍ക്ക് ആഹാരമില്ലാതെ രണ്ട് മാസം വരെ ജീവിക്കാം. വെള്ളമില്ലാതെ ഒരാഴ്‌ച മാത്രവും. ശരീരത്തിലെ ജലത്തിന്റെ 20 ശതമാനം പോയാല്‍ ആ ആള്‍ മരിക്കും.
ഒരു മനുഷ്യന്‍ ദിവസം
ശരാശരി 2.4 ലിറ്റര്‍ വെള്ളം കുടിക്കണം. വെള്ളമായോ മറ്റ് പാനീയങ്ങളായോ കുടിച്ചാല്‍
മതി.
വേനല്‍ക്കാലത്തെ വെള്ളപ്പൊക്കം
ഹിമാലയത്തില്‍ നിന്ന്
ഉല്‍ഭവിക്കുന്ന നദികളില്‍ വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നു.
വേനല്‍ച്ചൂടുമൂലം ഹിമാലയപര്‍വ്വതത്തിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളമാകുന്നു. ഇതാണ്
ബ്രഹ്‌മപുത്രപോലുള്ള നദികളില്‍ വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം.
കുറച്ചുവെള്ളം കൊണ്ടു കൂടുതല്‍ വിളവ്
1. തളിനന (Springler)
ഉയര്‍ന്ന മര്‍ദത്തില്‍ കുഴലുകളില്‍കൂടിവരുന്ന ജലം വളരെ നേര്‍ത്ത തുള്ളികളായി ചുറ്റുപാടും തെറിപ്പിച്ചു വീഴ്‌ത്തുന്ന സംവിധാനമാണിത്. കുഴലിന്‍െറ അഗ്രഭാഗം ലംബമായി നിര്‍ത്തി ഏറ്റവും മുകളില്‍ ചുറ്റിതിരിയുന്ന ഒരു ക്രമീകരണമാണിത്. ചെടികള്‍ ഇടതൂര്‍ന്നു വളരുന്ന നഴ്‌സറി മുതലായ നിരപ്പായ സ്‌ഥലങ്ങളില്‍ ഇൗ സംവിധാനം പ്രയോജനപ്രദമാണ്.
2. തുള്ളി നന
ഒരു വലിയ പൈപ്പില്‍നിന്നും ചെറിയ പൈപ്പുകള്‍ കൃഷിയിടത്തില്‍ സമാന്തരമായി വിന്യസിക്കുന്നു. ചെറിയ കുഴലിനോട് ഘടിപ്പിച്ചിട്ടുള്ള ചെറിയ കുഴലുകള്‍ ഒാരോ ചെടിയുടെയും ചുവട്ടിലേക്ക് തുള്ളിതുള്ളിയായി വെള്ളം വീഴ്‌ത്തികൊടുക്കുന്നു. വെള്ളം മണ്ണിലേക്ക് നേരിട്ട് വീഴുന്നതിനാല്‍ ബാഷ്‌പീകരണനഷ്‌ടം തീരെ കുറഞ്ഞിരിക്കും. ചെടികള്‍ നിരയായി നട്ട കൃഷിയിടങ്ങളിലാണ് ഇത് പ്രയോജനപ്രദം.
3. മണ്ണിനടിയില്‍ നന
വരിവരിയായി അടുത്തടുത്തു വളരുന്ന ചെടികള്‍ക്ക് പറ്റിയ രീതി. കനം കുറഞ്ഞ പ്ലാസ്‌റ്റിക് പൈപ്പിനുള്ളില്‍ വച്ചിരിക്കുന്ന ഡ്രിപ്പറുകളില്‍നിന്നും വെള്ളം മണ്ണിനടിയിലേക്ക് ഇറങ്ങിചെല്ലുന്നു. ബാഷ്‌പീകരണനഷ്‌ടം തീരെയില്ല.
No comments:
Post a Comment