Class X Chemistry Chapters
മര്‍ദ്ദത്തിന്റെ യൂണിറ്റ്
വിശദീകരണം കേള്‍ക്കുന്നതിന് സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.
വിശദീകരണം കേള്‍ക്കുന്നതിന് സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.
വിശദീകരണം കേള്‍ക്കുന്നതിന് സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.
ക്രിട്ടിക്കല്‍ ഊഷ്‌മാവ്
മലയാളം ഇംഗ്ലീഷ് ഹിന്ദി സോഷ്യല്‍ സയന്‍സ് ഭൗതികശാസ്ത്രം
ക്രിട്ടിക്കല്‍ ഊഷ്‌മാവ്
മര്‍ദ്ദം ഉപയോഗിച്ചോ തണുപ്പിച്ചോ ഒരു
വാതകത്തിന്റെ തന്മാത്രകള്‍ തമ്മിലുള്ള അകലം കുറയ്‌ക്കുമ്പോള്‍ അത് ദ്രാവകാവസ്ഥ
പ്രാപിക്കുന്നു. ഒരു പ്രത്യേക ഊഷ്‌മാവിലോ അതിനു താഴെയോ മാത്രമായിരിക്കുമ്പോഴേ
വാതകത്തെ മര്‍ദ്ദം ഉപയോഗിച്ച് ദ്രാവകമാക്കാന്‍ കഴിയുകയുള്ളൂ. ഈ ഊഷ്‌മാവിനെ
ക്രിട്ടിക്കല്‍ ഊഷ്‌മാവ് എന്നുപറയുന്നു. അതായത് ദ്രാവകത്തിന് സ്ഥിതിചെയ്യാന്‍
കഴിയുന്ന ഏറ്റവും ഉയര്‍ന്ന ഊഷ്‌മാവാണ് ക്രിട്ടിക്കല്‍ ഊഷ്‌മാവ്. ക്രിട്ടിക്കല്‍
ഊഷ്‌മാവിനും മുകളിലിരിക്കുന്ന വാതകത്തിന്മേല്‍ എത്രതന്നെ മര്‍ദ്ദം പ്രയോഗിച്ചാലും
ദ്രാവകാവസ്ഥ പ്രാപിക്കുകയില്ല.
ക്രിട്ടിക്കല്‍ മര്‍ദ്ദം
ക്രിട്ടിക്കല്‍
ഊഷ്‌മാവില്‍ ഒരു വാതകത്തെ ദ്രവീകരിക്കുവാന്‍ ആവശ്യമായ മര്‍ദ്ദമാണ് ക്രിട്ടിക്കല്‍
മര്‍ദ്ദം.
ചില വാതകങ്ങളുടെ ക്രിട്ടിക്കല്‍ ഊഷ്‌മാവും ക്രിട്ടിക്കല്‍
മര്‍ദ്ദവും
കെല്‍വിന്‍ സ്‌കെയില്‍
വാതകങ്ങളുടെഭൗതികഗുണങ്ങളെപ്പറ്റി പ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയ
ഐറിഷ് ഭൗതികഞ്‌ജനും രസതന്ത്രഞ്‌ജനുമാണ് റോബര്‍ട്ട് ബോയില്‍. വ്യാപ്‌തവും
മര്‍ദ്ദവും തമ്മിലുള്ള ബന്ധമെന്തെന്ന് വിശദമാക്കുന്ന `ബോയില്‍ നിയമം'
അദ്ദേഹത്തിന്‍െറ സംഭാവനയാണ്. രസതന്ത്രത്തിലും അനേകം സംഭാവനകള്‍ ബോയില്‍
നല്‍കിയിട്ടുണ്ട്. എല്ലാ പദാര്‍ഥങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്
സൂക്ഷ്‌മകണികകള്‍ കൊണ്ടാണെന്ന് അദ്ദേഹം കണ്ടെത്തി.
ജാക്വസ് അലക്‌സാന്‍ഡ്രേ
സീസര്‍ ചാള്‍സ് (1746-1823)
ഊഷ്‌മാവും വ്യാപ്‌തവും തമ്മിലുള്ള
ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചാള്‍സ് നിയമത്തിന്‍െറ ഉപജ്‌ഞാതാവാണ്
ഫ്രഞ്ച് ഭൗതികശാസ്‌ത്രഞ്‌ജനായ ജാക്വസ് ചാള്‍സ്‌്. 1787 ല്‍ ആണ് ഈ നിയമം
ആവിഷ്‌കരിച്ചത്. 1783 ല്‍ നിക്കോളാസ് റോബര്‍ട്ടുമായി ചേര്‍ന്ന് ചാള്‍സ്
ആദ്യത്തെ ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിച്ചു.
അമേഡിയോ അവൊഗാഡ്രോ
(1776-1856)
ഇറ്റാലിയന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ അവൊഗാഡ്രോ 1811 ലാണ് അവൊഗാഡ്രോ
നിയമം അവതരിപ്പിച്ചത്. ആറ്റങ്ങളെയും തന്മാത്രകളെയും വേര്‍തിരിച്ചറിയുവാനും
അറ്റോമികഭാരവും തന്മാത്രാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനും ഇത്
സഹായകമായി. എല്ലാ മൂലകങ്ങളുടെയും ഒരു ഗ്രാം ആറ്റത്തില്‍ ഒരു സ്ഥിരസംഖ്യ ആറ്റങ്ങള്‍
അടങ്ങിയിരിക്കുന്നുവെന്ന് അവൊഗാഡ്രോ കണ്ടെത്തി. ഈ സ്ഥിരസംഖ്യയായ
എന്നത് അവൊഗാഡ്രോ സ്ഥിരാങ്കം എന്നാണ് അറിയപ്പെടുന്നത്. ഗ്രാം തന്മാത്രാഭാരം, അവൊഗാഡ്രോ സംഖ്യ എന്നീ തത്വങ്ങള്‍ അവൊഗാഡ്രോയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
എന്നത് അവൊഗാഡ്രോ സ്ഥിരാങ്കം എന്നാണ് അറിയപ്പെടുന്നത്. ഗ്രാം തന്മാത്രാഭാരം, അവൊഗാഡ്രോ സംഖ്യ എന്നീ തത്വങ്ങള്‍ അവൊഗാഡ്രോയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
മലയാളം ഇംഗ്ലീഷ് ഹിന്ദി സോഷ്യല്‍ സയന്‍സ് ഭൗതികശാസ്ത്രം
good
ReplyDeletegood
ReplyDelete