Christmas Exam


Friday, 26 April 2013

Class IX Chapter-1പദാര്‍ഥസ്വഭാവം


  • പ്രതലബലം എങ്ങനെ ഉണ്ടാകുന്നു? 
ദ്രാവകതന്മാത്രകളുടെ കൊഹീഷനാണ്‌ പ്രതലബല ത്തിനടിസ്ഥാനം. ദ്രാവകോപരിതലത്തിന്‌ താഴെയുള്ള തന്മാത്രകളെ പരിഗണിക്കാം. അവ എല്ലാ ദിശകളി ലേക്കും മറ്റ്‌ തന്മാത്രകളാല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ ഉപരിതലത്തിലുള്ള തന്മാത്രകള്‍ വശങ്ങളിലേക്കും അടിയിലേക്കും മാത്രമേ ആകര്‍ഷിക്കുന്നു ള്ളൂ. കാരണം മുകളില്‍ ദ്രാവകതന്മാത്രകള്‍ ഇല്ല എന്നതാണ്‌. ഇത്‌ ഉപരിതലതന്മാത്രകളിന്മേല്‍ ഒരു വലിവ്‌ ഉളവാക്കി പ്രതലബലത്തിന്‌ കാരണമാ കുന്നു.ദ്രാവക ഉപരിതലത്തിലെ തന്മാത്രകള്‍ക്ക്‌ മുകളില്‍ നിന്നും വലിവ്‌ അനുഭവപ്പെടുന്നില്ല. അതിനാല്‍ ആ തന്മാത്രകള്‍ ഉപരിതലത്തില്‍ നിന്നും ഉള്ളിലേക്ക്‌ നീങ്ങാന്‍ ശ്രമിക്കുന്നു. ഉള്ളിലേക്കുള്ള വലിവാണ്‌ ഉപരിതലവിസ്‌തീര്‍ണ്ണം പരമാവധി കുറയ്‌ക്കാന്‍ ഇടവരുത്തുന്നത്‌.
  • വിയര്‍പ്പ്‌ ഒപ്പിയെടുക്കാന്‍ ടവ്വല്‍ ഉപയോഗിക്കുന്നു. എന്തുകൊണ്ട്‌? 
ഒരു ടവ്വലോ ഒപ്പുകടലാസോ നിര്‍മ്മിച്ചിരിക്കുന്നത്‌ ലക്ഷകണക്കിന്‌ പൊള്ളയായ ചെറിയ തന്തുകള്‍ ക്കൊണ്ടാണ്‌.ഇവ അതിസൂക്ഷ്‌മമായ കുഴലുകളായ തിനാല്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയുകയില്ല. ഇവയുടെ ഉള്‍വ്യാസം വളരെ കുറവായതിനാല്‍ അവയില്‍ കൂടി ജലം മുകളിലേക്ക്‌ ഉയരുന്നു. ഇക്കാരണത്താല്‍ ടവ്വലോ ഒപ്പുകടലാസോ ദ്രാവകത്തെ ആഗിരണം ചെയ്യുന്നു.
  • വിളക്കുതിരിയില്‍ എണ്ണ കയറുന്നു.എന്തുകൊണ്ട്‌? 
വിളക്കുതിരിയില്‍ ചെറിയ സുഷിരങ്ങളുണ്ട്‌. കേശീകത്വം മൂലം എണ്ണ സുഷിരങ്ങളിലൂടെ മുകളിലേക്ക്‌ കയറുന്നു.
  • വേനല്‍ക്കാലത്തിന്‌ തൊട്ടുമുമ്പ്‌ പുരയിടത്തിലെ മേല്‍മണ്ണ്‌ കിളച്ചിടുന്നു. എന്തുകൊണ്ട്‌്‌? 
വേനല്‍ക്കാലത്ത്‌ മണ്‍തരികള്‍ക്കിടയിലുള്ള സുഷിരങ്ങള്‍ നേര്‍ത്ത കുഴല്‍പോലെ പ്രവര്‍ത്തിച്ച്‌ കേശീകത്വം മുഖേന ഭൂനിരപ്പിനടിയിലെ ജലം ഉപരിതലത്തില്‍ എത്തുന്നു. സൂര്യതാപം മൂലം ജലം ബാഷ്‌പീകരിക്കപ്പെടുന്നു. മേല്‍മണ്ണ്‌ കിളച്ചിടുമ്പോള്‍ മണ്‍തരികള്‍ക്കിടയിലുള്ള അകലം കൂടുന്നു. അഥവാ സൂക്ഷമ കുഴലുകള്‍ രൂപം കൊള്ളുന്നത്‌ തടയപ്പെടുന്നു. അതിനാല്‍ ഉപരിതലത്തിലേക്ക്‌ ജലം എത്തി ബാഷ്‌പീകരിച്ച്‌പോകുന്നില്ല. 

No comments:

Post a Comment