Christmas Exam


Friday, 4 October 2013

തീജ്വാലയുടെ സംഗീതം

ഹൈഡ്രജന്‍ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സിങ്കും നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡും തമ്മില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈഡ്രജന്‍ ഉണ്ടാകുന്നു. രാസപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ എഴുതാം.

Zn + H2SO4 → Zn SO4 + H2

ഏതാനും സിങ്കുതരികള്‍ ഒരു ടെസ്റ്റ് ടൂബിലെടുത്ത് അതിലേക്ക് അല്പം നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡ് ഒഴിക്കുക. രാസപ്രവര്‍ത്തനഫലമായി ഒരു വാതകം ഉണ്ടാകുന്നതായി കാണാം. ഒരു കത്തുന്ന ഈര്‍ക്കില്‍ ടെസ്റ്റ് ട്യൂബിന്റെ വായ് ഭാഗത്ത് കാണിച്ചാല്‍ വാതകം ഒരു പോപ് ശബ്ദത്തോടെ കത്തുന്നു. വാതകം ഹൈഡ്രജനാണെന്നു മനസ്സിലാക്കാം.
ഏറ്റവും സൗകര്യപ്രദമായി ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നതിന് പറ്റിയ ഒരു ഉപകരണമാണ് കിപ്‌സ് ഉപകരണം. അതിന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു.


സിങ്ക് നടുവിലുളള ബള്‍ബ് Bയില്‍ എടുക്കുന്നു. നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡ് മുകളിലത്തെ ബള്‍ബില്‍ക്കൂടി ഒഴിക്കുന്നു. Cയുടെ അറ്റം താഴത്തെ ബള്‍ബ് Aയുടെ അടിഭാഗം വരെ എത്തുന്നു. Aനിറയുമ്പോള്‍ സ്റ്റോക്ക് കോക്ക് അടയ്ക്കുക. Cയിലും നിറയെ ആസിഡ് ഒഴിക്കുക. സ്റ്റോപ്പ് കോക്ക് തുറക്കുമ്പോള്‍ ആസിഡ് ബള്‍ബ്  Bയിലേക്ക് പ്രവേശിക്കുന്നു. സിങ്കുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ഹൈഡ്രജന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു. ഹൈഡ്രജന്‍ ഒരു ഡെലിവറിട്യൂബില്‍കൂടി കൊണ്ടുവന്ന് ജലം ആദേശം ചെയ്ത് ഗ്യാസ് ജാറുകളില്‍ ശേഖരിക്കാം. ഗ്യാസ് ജാറില്‍ ശേഖരിച്ച വാതകത്തില്‍ വായുവിന്റെ (ഓക്‌സിജന്‍) സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുക. വായു ഉണ്ടെങ്കില്‍ ഹൈഡ്രജന്‍ ശബ്ദത്തോടെ കത്തും. ഇല്ലെങ്കില്‍ ശാന്തമായി കത്തും.
ഡെലിവറി ട്യൂബിനോടുകൂടി ഒരു ജെറ്റ് ട്യൂബ് ഘടിപ്പിക്കുക. ജെറ്റ് ട്യൂബില്‍ കൂടി വരുന്ന ഹൈഡ്രജന്‍ വാതകം കത്തിക്കുക. ഹൈഡ്രജന്‍ ശാന്തമായി ഇളം നീല ജ്വാലയോടെ കത്തുന്നു. ഒരു ജ്വലനനാളി (combustion tube) ഈ ജ്വാലയുടെ മുകളില്‍ പിടിക്കുക. നാളി മുകളിലേക്കും താഴേക്കും താളാത്മകമായി ചലിപ്പിക്കുക. ഒരു സംഗീതം കേള്‍ക്കും. വ്യത്യസ്തവണ്ണമുളള നാളികള്‍ ഉപയോഗിച്ചും അവയുടെ ചലനവേഗത വ്യത്യാസപ്പെടുത്തിയും ശ്രുതിമധുരമായ ഒരു സംഗീതം നിങ്ങള്‍ക്ക് ആസ്വദിക്കാം.

No comments:

Post a Comment