ശുദ്ധമായ ഹൈഡ്രജന്‍ ശാന്തമായി കത്തും. എന്നാല്‍ ഹൈഡ്രജനും ഓക്‌സിജനും (വായു) കലര്‍ന്ന മിശ്രിതം ശബ്ദത്തോടെ കത്തും. ഹൈഡ്രജന്‍ ഉപയോഗിച്ച് ഒരു സ്‌ഫോടനം പരീക്ഷണശാലയില്‍ താഴെക്കാണുന്ന വിധം നടത്തുവാന്‍ സാധിക്കും. നാശനഷ്ടങ്ങള്‍ ഒന്നുമില്ലാതെ.
ഒരു ഗ്യാസ്ജാര്‍ മേശപ്പുറത്തുവെച്ചിരിക്കുന്ന രണ്ടുതടിക്കട്ടകളുടെ മുകളില്‍ തലകീഴായി ചിത്രത്തിലേതുപോലെ വെയ്ക്കുക.
കിപ്‌സ് ഉപകരണത്തില്‍ നിന്നുളള ഹൈഡ്രജന്‍ വാതകം ഗ്യാസ്ജാറിലേക്കു കടത്തിവിടുക. ഏകദേശം മൂന്നില്‍രണ്ടു ഭാഗം ഹൈഡ്രജന്‍ കൊണ്ട് അത് നിറയുമ്പോള്‍ ഗ്യാസ് കടത്തിവിടുന്ന കുഴല്‍ മാറ്റുക. ഹൈഡ്രജന്റെയും വായുവിന്റെയും ഒരു മിശ്രിതമായിരിക്കും ജാറിലുളളത്. ജാറിനുളളിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു ഈര്‍ക്കില്‍ കടത്തുക. ഉഗ്രമായ ഒരു സ്‌ഫോടനം അപ്പോള്‍ നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ സാധിക്കും.

No comments:
Post a Comment