Christmas Exam


Friday, 4 October 2013

പരീക്ഷണശാലയില്‍ സ്‌ഫോടനം

ശുദ്ധമായ ഹൈഡ്രജന്‍ ശാന്തമായി കത്തും. എന്നാല്‍ ഹൈഡ്രജനും ഓക്‌സിജനും (വായു) കലര്‍ന്ന മിശ്രിതം ശബ്ദത്തോടെ കത്തും. ഹൈഡ്രജന്‍ ഉപയോഗിച്ച് ഒരു സ്‌ഫോടനം പരീക്ഷണശാലയില്‍ താഴെക്കാണുന്ന വിധം നടത്തുവാന്‍ സാധിക്കും. നാശനഷ്ടങ്ങള്‍ ഒന്നുമില്ലാതെ.

ഒരു ഗ്യാസ്ജാര്‍ മേശപ്പുറത്തുവെച്ചിരിക്കുന്ന രണ്ടുതടിക്കട്ടകളുടെ മുകളില്‍ തലകീഴായി ചിത്രത്തിലേതുപോലെ വെയ്ക്കുക.
കിപ്‌സ് ഉപകരണത്തില്‍ നിന്നുളള ഹൈഡ്രജന്‍ വാതകം ഗ്യാസ്ജാറിലേക്കു കടത്തിവിടുക. ഏകദേശം മൂന്നില്‍രണ്ടു ഭാഗം ഹൈഡ്രജന്‍ കൊണ്ട് അത് നിറയുമ്പോള്‍ ഗ്യാസ് കടത്തിവിടുന്ന കുഴല്‍ മാറ്റുക. ഹൈഡ്രജന്റെയും വായുവിന്റെയും ഒരു മിശ്രിതമായിരിക്കും ജാറിലുളളത്. ജാറിനുളളിലേക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു ഈര്‍ക്കില്‍ കടത്തുക. ഉഗ്രമായ ഒരു സ്‌ഫോടനം അപ്പോള്‍ നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ സാധിക്കും.

തീജ്വാലയുടെ സംഗീതം

ഹൈഡ്രജന്‍ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സിങ്കും നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡും തമ്മില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈഡ്രജന്‍ ഉണ്ടാകുന്നു. രാസപ്രവര്‍ത്തനം താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ എഴുതാം.

Zn + H2SO4 → Zn SO4 + H2

ഏതാനും സിങ്കുതരികള്‍ ഒരു ടെസ്റ്റ് ടൂബിലെടുത്ത് അതിലേക്ക് അല്പം നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡ് ഒഴിക്കുക. രാസപ്രവര്‍ത്തനഫലമായി ഒരു വാതകം ഉണ്ടാകുന്നതായി കാണാം. ഒരു കത്തുന്ന ഈര്‍ക്കില്‍ ടെസ്റ്റ് ട്യൂബിന്റെ വായ് ഭാഗത്ത് കാണിച്ചാല്‍ വാതകം ഒരു പോപ് ശബ്ദത്തോടെ കത്തുന്നു. വാതകം ഹൈഡ്രജനാണെന്നു മനസ്സിലാക്കാം.
ഏറ്റവും സൗകര്യപ്രദമായി ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നതിന് പറ്റിയ ഒരു ഉപകരണമാണ് കിപ്‌സ് ഉപകരണം. അതിന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു.


സിങ്ക് നടുവിലുളള ബള്‍ബ് Bയില്‍ എടുക്കുന്നു. നേര്‍പ്പിച്ച സള്‍ഫ്യൂരിക്കാസിഡ് മുകളിലത്തെ ബള്‍ബില്‍ക്കൂടി ഒഴിക്കുന്നു. Cയുടെ അറ്റം താഴത്തെ ബള്‍ബ് Aയുടെ അടിഭാഗം വരെ എത്തുന്നു. Aനിറയുമ്പോള്‍ സ്റ്റോക്ക് കോക്ക് അടയ്ക്കുക. Cയിലും നിറയെ ആസിഡ് ഒഴിക്കുക. സ്റ്റോപ്പ് കോക്ക് തുറക്കുമ്പോള്‍ ആസിഡ് ബള്‍ബ്  Bയിലേക്ക് പ്രവേശിക്കുന്നു. സിങ്കുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ഹൈഡ്രജന്‍ വാതകം ഉണ്ടാവുകയും ചെയ്യുന്നു. ഹൈഡ്രജന്‍ ഒരു ഡെലിവറിട്യൂബില്‍കൂടി കൊണ്ടുവന്ന് ജലം ആദേശം ചെയ്ത് ഗ്യാസ് ജാറുകളില്‍ ശേഖരിക്കാം. ഗ്യാസ് ജാറില്‍ ശേഖരിച്ച വാതകത്തില്‍ വായുവിന്റെ (ഓക്‌സിജന്‍) സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുക. വായു ഉണ്ടെങ്കില്‍ ഹൈഡ്രജന്‍ ശബ്ദത്തോടെ കത്തും. ഇല്ലെങ്കില്‍ ശാന്തമായി കത്തും.
ഡെലിവറി ട്യൂബിനോടുകൂടി ഒരു ജെറ്റ് ട്യൂബ് ഘടിപ്പിക്കുക. ജെറ്റ് ട്യൂബില്‍ കൂടി വരുന്ന ഹൈഡ്രജന്‍ വാതകം കത്തിക്കുക. ഹൈഡ്രജന്‍ ശാന്തമായി ഇളം നീല ജ്വാലയോടെ കത്തുന്നു. ഒരു ജ്വലനനാളി (combustion tube) ഈ ജ്വാലയുടെ മുകളില്‍ പിടിക്കുക. നാളി മുകളിലേക്കും താഴേക്കും താളാത്മകമായി ചലിപ്പിക്കുക. ഒരു സംഗീതം കേള്‍ക്കും. വ്യത്യസ്തവണ്ണമുളള നാളികള്‍ ഉപയോഗിച്ചും അവയുടെ ചലനവേഗത വ്യത്യാസപ്പെടുത്തിയും ശ്രുതിമധുരമായ ഒരു സംഗീതം നിങ്ങള്‍ക്ക് ആസ്വദിക്കാം.

Monday, 24 June 2013

Class X Chemistry Chapter-3. ഇലക്‌ട്രോണ്‍ വിന്യാസവും പിരിയോഡിക്‌ ടേബിളും(Electronic Configuration and the Periodic Table)

ഷെല്ലുകളും സബ്‌ഷെല്ലുകളും
ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്‌ട്രോണുകളുടെ ഒരു നിശ്‌ചിതപാതയാണ്‌ ഷെല്‍. ഒാരോ ഷെല്ലിനും ഒന്നോ അതിലധികമോ സബ്‌ഷെല്ലുകള്‍ ഉണ്ടായിരിക്കും. ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകള്‍ കാണപ്പെടാന്‍ സാധ്യത കൂടുതലുള്ള മേഖലയാണ്‌ സബ്‌ഷെല്‍.
K, L, M, Nചഎന്നീ ഷെല്ലുകളെ 1,2,3,4 എന്നീ പൂര്‍ണസംഖ്യകള്‍ മുഖേന പ്രതിനിധീകരിക്കുന്നു. സബ്‌ഷെല്ലുകളെ s, p, d, f എന്നീ അക്ഷരങ്ങള്‍ മുഖേന പ്രതിനിധീകരിക്കുന്നു. ഇൗ അക്ഷരങ്ങള്‍ അറ്റോമിക സ്‌പെക്‌ട്രത്തെ വിശദീകരിക്കുന്ന സാങ്കേതികപദങ്ങളായ Sharp, Principal, Diffuse, Fundamental എന്നിവയ്‌ക്കു പകരമുള്ളവയാണ്‌.

ആഫ്‌ബാതത്വം (Aufbau principle)
ആഫ്‌ബാതത്വം അനുസരിച്ച്‌ ആറ്റങ്ങളില്‍ ഇലക്‌ട്രോണ്‍ പൂരണം നടക്കുന്നത്‌ അവയുടെ ഊര്‍ജം കൂടിവരുന്ന ക്രമത്തിലാണ്‌. വിവിധ സബ്‌ഷെല്ലുകളിലെ ഊര്‍ജം കൂടിവരുന്ന ക്രമം താഴെ കൊടുക്കുന്നു.

ഒരു ആറ്റത്തിന്‍െറയോ തന്മാത്രയുടെയോ അയോണിന്‍െറയോ ഇലക്‌ട്രോണ്‍ വിന്യാസം കണ്ടെത്തുന്നതിന്‌ പ്രയോജനപ്പെടു ത്തുന്ന ഒരു നിയമമാണ്‌ ആഫ്‌ബാ തത്വം. നിര്‍മ്മാണം (Construction) എന്ന്‌ അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ വാക്കില്‍ നിന്നാണ്‌ ഈ പേര്‌ ഉണ്ടായത്‌. സീമന്‍സ്‌ (Seimenns), റുഹ്‌റര്‍ (Reuhrer) എന്നീ ശാസ്‌ത്രജ്‌ഞരുടെ കണ്ടെത്തലാണ്‌ ഈ നിയമം. ലോകമെമ്പാടുമുള്ള ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ജൂതന്മാര്‍ക്കായി 1934 മുതല്‍ പ്രസി ദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മാസികയുടെ പേരും ആഫ്‌ബാ എന്നായിരുന്നു. ഇതില്‍ ഐന്‍സ്‌റ്റീന്‍ തുടങ്ങിയ ശാസ്‌ത്രജ്‌ഞന്മാര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.
 Chapter-3

Shells and Subshells
Atom is a storehouse of wonderful secrets. The centre of the atom is called nucleus. Inside the nucleus of the atom there are protons and neutrons. They always make a vibrating motion - protons becoming neutrons and neutrons becoming protons. Even today atom remains a big wonder for scientists. Inspite of researches for a long time and finding many secrets of the atom, they have not yet succeeded in finding all the secrets of such a tiny atom. 
The shells K, L, M, N etc are represented by whole numbers 1, 2, 3, 4 etc. Each shell or orbit has one or more subshells or orbitals. These subshells are energy levels with in a shell. They are named as s, p, d and f. These letters represent sharp, principal, diffuse and fundamental. These words are associated with atomic spectrum.
Aufbau principle
Aufbau principle states that electron filling takes place in the ascending order of the energy of subshells.The order of the subshells according to the increase of energy.
Aufbau principle is used to find out the electron configuration of an atom, a molecule or an ion. The name Aufbau got its origin from a German word that gives the meaning `construction’. The principle is a joint invention by the scientists  Siemenns and Reuhrer. A German Magazine which had been published  exclusively for the German Speaking Jews from 1934 also had the name Aufbau. Articles of Einstein and other prominent scientists were published in it.
Writing the autobiography of elements 
Write the atomic number  of each of the following elements on seperate cards and put them in a list and shuffle them. H, Na, Mg, Al, Si, P, Cl, Ca, Fe, Au, Zn, I, Hu, Ag, F, U. 
Select one of them at random. Write the autobiography of the element of you got.
(Hint: In the autobiography write the following points)
1. Important minerals of the element.
2. The mineral used to extract the element.
3. By-products obtained from the minerals.
4. Importance  in daily life.
5. Industrial importance
6. Suppose this element was not discovered ----- etc)

Thursday, 30 May 2013

Monday, 13 May 2013

Class V Chemistry Chapter-1. വിലയേറിയ വെളളം

ഭൂമിയിലുള്ള ശുദ്ധജലത്തില്‍ ഭൂരിഭാഗവും മഞ്ഞുകട്ടയായി ധ്രുവപ്രദേശത്തു കുടുങ്ങിക്കിടപ്പാണ്‌. ബാക്കിയുള്ളത്‌ മിക്കവാറും മുഴുവന്‍ തന്നെ ഭൗമജലമായിക്കിടക്കുന്നു. ആകെയുള്ള ശുദ്ധജലത്തിന്റെ വെറും 0.3% മാത്രമാണ്‌ തടാകങ്ങളിലും തോടുകളിലും അരുവികളിലും മഹാനദികളിലും മറ്റുമായി കിടക്കുന്നത്‌. 
ഇൗ ഉപരിതലജലമാണ്‌ ലോകത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്‌.

എത്ര വെള്ളം കുടിക്കണം?
ശ്രദ്ധിക്കുക. ഒരാള്‍ക്ക്‌ ആഹാരമില്ലാതെ രണ്ട്‌ മാസം വരെ ജീവിക്കാം. വെള്ളമില്ലാതെ ഒരാഴ്‌ച മാത്രവും. ശരീരത്തിലെ ജലത്തിന്റെ 20 ശതമാനം പോയാല്‍ ആ ആള്‍ മരിക്കും. 
ഒരു മനുഷ്യന്‍ ദിവസം ശരാശരി 2.4 ലിറ്റര്‍ വെള്ളം കുടിക്കണം. വെള്ളമായോ മറ്റ്‌ പാനീയങ്ങളായോ കുടിച്ചാല്‍ മതി. 



വേനല്‍ക്കാലത്തെ വെള്ളപ്പൊക്കം

ഹിമാലയത്തില്‍ നിന്ന്‌ ഉല്‍ഭവിക്കുന്ന നദികളില്‍ വേനല്‍ക്കാലത്ത്‌ വെള്ളപ്പൊക്കമുണ്ടാകുന്നു. വേനല്‍ച്ചൂടുമൂലം ഹിമാലയപര്‍വ്വതത്തിലെ മഞ്ഞുപാളികള്‍ ഉരുകി വെള്ളമാകുന്നു. ഇതാണ്‌ ബ്രഹ്‌മപുത്രപോലുള്ള നദികളില്‍ വേനല്‍ക്കാലത്ത്‌ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം.  


കുറച്ചുവെള്ളം കൊണ്ടു കൂടുതല്‍ വിളവ്‌
1. തളിനന (Springler)

ഉയര്‍ന്ന മര്‍ദത്തില്‍ കുഴലുകളില്‍കൂടിവരുന്ന ജലം വളരെ നേര്‍ത്ത തുള്ളികളായി ചുറ്റുപാടും തെറിപ്പിച്ചു വീഴ്‌ത്തുന്ന സംവിധാനമാണിത്‌. കുഴലിന്‍െറ അഗ്രഭാഗം ലംബമായി നിര്‍ത്തി ഏറ്റവും മുകളില്‍ ചുറ്റിതിരിയുന്ന ഒരു ക്രമീകരണമാണിത്‌. ചെടികള്‍ ഇടതൂര്‍ന്നു വളരുന്ന നഴ്‌സറി മുതലായ നിരപ്പായ സ്‌ഥലങ്ങളില്‍ ഇൗ സംവിധാനം പ്രയോജനപ്രദമാണ്‌.
2. തുള്ളി നന
ഒരു വലിയ പൈപ്പില്‍നിന്നും ചെറിയ പൈപ്പുകള്‍ കൃഷിയിടത്തില്‍ സമാന്തരമായി വിന്യസിക്കുന്നു. ചെറിയ കുഴലിനോട്‌ ഘടിപ്പിച്ചിട്ടുള്ള ചെറിയ കുഴലുകള്‍ ഒാരോ ചെടിയുടെയും ചുവട്ടിലേക്ക്‌ തുള്ളിതുള്ളിയായി വെള്ളം വീഴ്‌ത്തികൊടുക്കുന്നു. വെള്ളം മണ്ണിലേക്ക്‌ നേരിട്ട്‌ വീഴുന്നതിനാല്‍ ബാഷ്‌പീകരണനഷ്‌ടം തീരെ കുറഞ്ഞിരിക്കും. ചെടികള്‍ നിരയായി നട്ട കൃഷിയിടങ്ങളിലാണ്‌ ഇത്‌ പ്രയോജനപ്രദം. 

3. മണ്ണിനടിയില്‍ നന
വരിവരിയായി അടുത്തടുത്തു വളരുന്ന ചെടികള്‍ക്ക്‌ പറ്റിയ രീതി. കനം കുറഞ്ഞ പ്ലാസ്‌റ്റിക്‌ പൈപ്പിനുള്ളില്‍ വച്ചിരിക്കുന്ന ഡ്രിപ്പറുകളില്‍നിന്നും വെള്ളം മണ്ണിനടിയിലേക്ക്‌ ഇറങ്ങിചെല്ലുന്നു. ബാഷ്‌പീകരണനഷ്‌ടം തീരെയില്ല. 

Friday, 3 May 2013

Class VIII Chapter-4. മാറ്റങ്ങള്‍

ഡ്രൈസെല്ലില്‍നിന്നും രണ്ടു രാസവസ്‌തുക്കള്‍ നിര്‍മിക്കുന്ന വിധം

ഉപയോഗം കഴിഞ്ഞ സാധാരണ ഡ്രൈസെല്‍ (ബാറ്ററി) എടുക്കുക. അതിന്‍െറ പുറമേയുള്ള കവര്‍ മാറ്റുക. മുകളിലെ സീല്‍ ചൂടാക്കിയ കത്തികൊണ്ട്‌ മാറ്റുക. 


ഉള്ളില്‍ കാണുന്ന കറുത്ത വസ്‌തു എടുക്കുക. അത്‌ അമോണിയം ക്ലോറൈഡിന്‍െറയും മാംഗനീസ്‌ ഡൈ ഒാക്‌സൈഡിന്‍െറയും കൂടിയുള്ള മിശ്രിതമാണ്‌. ഇതില്‍ ആദ്യത്തേത്‌ ജലത്തില്‍ ലയിക്കും. രണ്ടാമത്തേത്‌ ലയിക്കില്ല.സിങ്ക്‌ കവറിനുള്ളില്‍ കാര്‍ബണ്‍റോഡിനു ചുറ്റുമാണു കറുത്ത മിശ്രിതം. അത്‌ ഒരു ബീക്കറിലേക്ക്‌ എടുക്കുക. ഒരു ടെസ്‌റ്റ്‌ ട്യൂബ്‌ വെള്ളം (20 മില്ലീലിറ്റര്‍) ഒഴിക്കുക. അല്‌പം ചൂടാക്കി പതുക്കെ ഇളക്കുക. പിന്നെ ചൂടാക്കല്‍ നിര്‍ത്തി ഇളക്കുക. എന്നിട്ട്‌ ഒരു
അരിപ്പുകടലാസിലൂടെ അരിക്കുക. അരിപ്പുകടലാസില്‍ മാംഗനീസ്‌ ഡൈഒാക്‌സൈഡ്‌ തങ്ങിക്കിടക്കും. ഇത്‌ അത്ര ശുദ്ധമായിരിക്കില്ല. എന്നാലും ഉപയോഗിക്കാം. കഴുകി ഉണക്കി കുപ്പിയില്‍ ലേബല്‍ചെയ്‌തുവയ്‌ക്കാം.അരിച്ചപ്പോള്‍ കിട്ടിയ ദ്രാവകം അമോണിയംക്ലോറൈഡിന്‍െറ ലായനിയാണ്‌. അത്‌ സാവധാനം തിളപ്പിച്ച്‌ മൂന്നിലൊന്നാക്കിയിട്ടു
ചൂടുള്ള ഒരു സ്‌ഥലത്തുവച്ചേക്കുക. ബാഷ്‌പീകരണം തുടര്‍ന്നും നടക്കും. അപ്പോള്‍ അമോണിയംക്ലോറൈഡ്‌ ക്രിസ്‌റ്റലുകള്‍ പുറത്തുവരും. ക്രിസ്‌റ്റലീകരണം തീര്‍ന്നാല്‍ അത്‌ അരിച്ചുവേര്‍തിരിച്ച്‌ അരിപ്പുകടലാസുകൊണ്ട്‌ അമര്‍ത്തി വെള്ളം മാറ്റി ഉണക്കി കുപ്പിയില്‍ ലേബല്‍ ചെയ്‌തു സൂക്ഷിക്കാം.
രാസവൈദ്യുത സെല്ലുകള്‍
ഒാക്‌സീകരണ നിരോക്‌സീകരണ രാസപ്രവര്‍ത്തനങ്ങളില്‍ ഉത്‌സര്‍ജിക്കപ്പെടുന്ന ഉൗര്‍ജത്തെ വൈദ്യുതോര്‍ജമായി നേരിട്ട്‌ മാറ്റുന്ന ഉപകരണമാണ്‌ രാസവൈദ്യുത സെല്‍ (Electro Chemical Cell). ഒരു രാസവൈദ്യുത സെല്ലിനെ രണ്ട്‌ അര്‍ധസെല്ലുകളായി വിഭജിക്കാം. ഒാക്‌സീകരണം (ആറ്റങ്ങള്‍ക്ക്‌ ഇലക്‌ട്രോണ്‍ നഷ്‌ടപ്പെടുന്ന പ്രവര്‍ത്തനം) നടക്കുന്ന ഭാഗത്തെ ആനോഡ്‌ (പോസിറ്റീവ്‌ ഇലക്‌ട്രോഡ്‌) എന്നും നിരോക്‌സീകരണം (ആറ്റങ്ങള്‍ക്ക്‌ ഇലക്‌ട്രോണ്‍ ലഭിക്കുന്ന പ്രവര്‍ത്തനം) നടക്കുന്ന ഭാഗത്തെ കാഥോഡ്‌ (നെഗറ്റീവ്‌ ഇലക്‌ട്രോഡ്‌) എന്നും പറയുന്നു.


ആനോഡും കാഥോഡും ഇലക്‌ട്രോലൈറ്റില്‍ മുങ്ങിയിരിക്കുന്നു. വൈദ്യുതി കടത്തിവിടുകയും അതോടൊപ്പം രാസമാറ്റത്തിന്‌ വിധേയമാവുകയും ചെയ്യുന്ന പദാര്‍ഥമാണ്‌ ഇലക്‌ട്രോലൈറ്റ്‌. ഉദാ: ആസിഡ്‌, ബേസ്‌, ലവണങ്ങള്‍ എന്നിവയുടെ ജലീയലായനികള്‍.
ഉദാഹരണം: ഡാനിയല്‍ സെല്‍ ഇതില്‍ 


ലായനിയില്‍ Zn ദണ്‌ഡും 

ലായനിയില്‍ ഈ ദണ്‌ഡും മുക്കിവെച്ചിരിക്കുന്നു. ഇവ യഥാക്രമം ആനോഡ്‌ അര്‍ധ സെല്ലായും കാഥോഡ്‌ അര്‍ധ സെല്ലായും പ്രവര്‍ത്തിക്കുന്നു. ഈ അര്‍ധസെല്ലുകളിലെ ലായനികളെ KCl സാള്‍ട്ട്‌ ബ്രിഡ്‌ജ്‌ വഴിയോ സുഷിരങ്ങളുള്ള പാളിവഴിയോ ബന്‌ധിപ്പിക്കാം. 
മിന്നാമിനുങ്ങ്‌ പ്രകാശം പുറപ്പെടുവിക്കുന്നതെങ്ങനെ?
രാത്രികാലങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത്‌ നാം കാണാറുണ്ട്‌. എങ്ങനെയാണ്‌ ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്‌?

 മിന്നാമിനുങ്ങുകളുടെ ശരീരത്തില്‍ നടക്കുന്ന ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ്‌ അവ സ്വയം പ്രകാശം പുറപ്പെടുവിക്കുന്നത്‌. അവയുടെ ശരീരത്തിലുള്ള ലൂസിഫറിന്‍ എന്ന ഒരു മാംസ്യം (Protein) ലൂസിഫെറേസ്‌ എന്ന എന്‍സൈമിന്‍െറ സാന്നിധ്യത്തില്‍ അന്തരീക്ഷ ഓക്‌സീകരണത്തിന്‌ വിധേയമാകുമ്പോള്‍ ധാരാളം പ്രകാശോര്‍ജം സ്വതന്ത്രമാകുന്നു. ബയോലൂ മിനസെന്‍സ്‌ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്‌ എ.റ്റി.പി (Adenosine Tri Phosphate) ആവശ്യമാണ്‌. 

Two chemicals from dry cell
Method of preparation:
Take one spent dry cell and remove the outer cover. Heat the top cap and remove using a knife. Take out the black substance that is found around the carbon rod. It is a mixture of ammonium chloride and manganese dioxide. Ammonium chloride dissolves in water and the other one doesn’t dissolve.
Now dissolve the mixture in 20 ml water taken in a beaker. Heat the content slowly with stirring. Stop heating after some time and filter the content using a filter paper. 

Manganese dioxide is obtained as the residue in the filter paper. This may not be completely pure. However it can be used. So wash well, dry and keep it in a labelled bottle. The solution obtained is Ammonium chloride. Heat it so that the volume is reduced to 1/3 part. Allow the solution to evaporate in a warm place. Evaporation is continued and the ammonium chloride crystals will be formed. Filter if necessary and remove the water content by pressing with a filter paper. Dry the crystals and store it in a labelled bottle.

Friday, 26 April 2013

Class IX Chapter-1പദാര്‍ഥസ്വഭാവം


  • പ്രതലബലം എങ്ങനെ ഉണ്ടാകുന്നു? 
ദ്രാവകതന്മാത്രകളുടെ കൊഹീഷനാണ്‌ പ്രതലബല ത്തിനടിസ്ഥാനം. ദ്രാവകോപരിതലത്തിന്‌ താഴെയുള്ള തന്മാത്രകളെ പരിഗണിക്കാം. അവ എല്ലാ ദിശകളി ലേക്കും മറ്റ്‌ തന്മാത്രകളാല്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ ഉപരിതലത്തിലുള്ള തന്മാത്രകള്‍ വശങ്ങളിലേക്കും അടിയിലേക്കും മാത്രമേ ആകര്‍ഷിക്കുന്നു ള്ളൂ. കാരണം മുകളില്‍ ദ്രാവകതന്മാത്രകള്‍ ഇല്ല എന്നതാണ്‌. ഇത്‌ ഉപരിതലതന്മാത്രകളിന്മേല്‍ ഒരു വലിവ്‌ ഉളവാക്കി പ്രതലബലത്തിന്‌ കാരണമാ കുന്നു.ദ്രാവക ഉപരിതലത്തിലെ തന്മാത്രകള്‍ക്ക്‌ മുകളില്‍ നിന്നും വലിവ്‌ അനുഭവപ്പെടുന്നില്ല. അതിനാല്‍ ആ തന്മാത്രകള്‍ ഉപരിതലത്തില്‍ നിന്നും ഉള്ളിലേക്ക്‌ നീങ്ങാന്‍ ശ്രമിക്കുന്നു. ഉള്ളിലേക്കുള്ള വലിവാണ്‌ ഉപരിതലവിസ്‌തീര്‍ണ്ണം പരമാവധി കുറയ്‌ക്കാന്‍ ഇടവരുത്തുന്നത്‌.
  • വിയര്‍പ്പ്‌ ഒപ്പിയെടുക്കാന്‍ ടവ്വല്‍ ഉപയോഗിക്കുന്നു. എന്തുകൊണ്ട്‌? 
ഒരു ടവ്വലോ ഒപ്പുകടലാസോ നിര്‍മ്മിച്ചിരിക്കുന്നത്‌ ലക്ഷകണക്കിന്‌ പൊള്ളയായ ചെറിയ തന്തുകള്‍ ക്കൊണ്ടാണ്‌.ഇവ അതിസൂക്ഷ്‌മമായ കുഴലുകളായ തിനാല്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയുകയില്ല. ഇവയുടെ ഉള്‍വ്യാസം വളരെ കുറവായതിനാല്‍ അവയില്‍ കൂടി ജലം മുകളിലേക്ക്‌ ഉയരുന്നു. ഇക്കാരണത്താല്‍ ടവ്വലോ ഒപ്പുകടലാസോ ദ്രാവകത്തെ ആഗിരണം ചെയ്യുന്നു.
  • വിളക്കുതിരിയില്‍ എണ്ണ കയറുന്നു.എന്തുകൊണ്ട്‌? 
വിളക്കുതിരിയില്‍ ചെറിയ സുഷിരങ്ങളുണ്ട്‌. കേശീകത്വം മൂലം എണ്ണ സുഷിരങ്ങളിലൂടെ മുകളിലേക്ക്‌ കയറുന്നു.
  • വേനല്‍ക്കാലത്തിന്‌ തൊട്ടുമുമ്പ്‌ പുരയിടത്തിലെ മേല്‍മണ്ണ്‌ കിളച്ചിടുന്നു. എന്തുകൊണ്ട്‌്‌? 
വേനല്‍ക്കാലത്ത്‌ മണ്‍തരികള്‍ക്കിടയിലുള്ള സുഷിരങ്ങള്‍ നേര്‍ത്ത കുഴല്‍പോലെ പ്രവര്‍ത്തിച്ച്‌ കേശീകത്വം മുഖേന ഭൂനിരപ്പിനടിയിലെ ജലം ഉപരിതലത്തില്‍ എത്തുന്നു. സൂര്യതാപം മൂലം ജലം ബാഷ്‌പീകരിക്കപ്പെടുന്നു. മേല്‍മണ്ണ്‌ കിളച്ചിടുമ്പോള്‍ മണ്‍തരികള്‍ക്കിടയിലുള്ള അകലം കൂടുന്നു. അഥവാ സൂക്ഷമ കുഴലുകള്‍ രൂപം കൊള്ളുന്നത്‌ തടയപ്പെടുന്നു. അതിനാല്‍ ഉപരിതലത്തിലേക്ക്‌ ജലം എത്തി ബാഷ്‌പീകരിച്ച്‌പോകുന്നില്ല. 

Thursday, 31 January 2013

Class X Chapters 1.വാതകാവസ്ഥ

Class X Chemistry Chapters


മര്‍ദ്ദത്തിന്റെ യൂണിറ്റ്‌
അന്തരീക്ഷമര്‍ദ്ദം എന്ന യൂണിറ്റിലാണ്‌ മര്‍ദ്ദം സാധാരണയായി പ്രസ്‌താവിക്കുന്നത്‌. സാധാരണ അന്തരീക്ഷമര്‍ദ്ദം എന്നത്‌ 1 atm മര്‍ദ്ദമാണ്‌. ഇത്‌ 76 cm മെര്‍ക്കുറി പ്രയോഗിക്കുന്ന മര്‍ദ്ദത്തിനു തുല്യമാണ്‌.

വിശദീകരണം കേള്‍ക്കുന്നതിന്‌ സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.

വിശദീകരണം കേള്‍ക്കുന്നതിന്‌ സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.

വിശദീകരണം കേള്‍ക്കുന്നതിന്‌ സ്‌പീക്കറോ ഹെഡ്‌ഫോണോ ഉപയോഗിക്കുക.

ക്രിട്ടിക്കല്‍ ഊഷ്‌മാവ്‌

മര്‍ദ്ദം ഉപയോഗിച്ചോ തണുപ്പിച്ചോ ഒരു വാതകത്തിന്റെ തന്മാത്രകള്‍ തമ്മിലുള്ള അകലം കുറയ്‌ക്കുമ്പോള്‍ അത്‌ ദ്രാവകാവസ്ഥ പ്രാപിക്കുന്നു. ഒരു പ്രത്യേക ഊഷ്‌മാവിലോ അതിനു താഴെയോ മാത്രമായിരിക്കുമ്പോഴേ വാതകത്തെ മര്‍ദ്ദം ഉപയോഗിച്ച്‌ ദ്രാവകമാക്കാന്‍ കഴിയുകയുള്ളൂ. ഈ ഊഷ്‌മാവിനെ ക്രിട്ടിക്കല്‍ ഊഷ്‌മാവ്‌ എന്നുപറയുന്നു. അതായത്‌ ദ്രാവകത്തിന്‌ സ്ഥിതിചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ഊഷ്‌മാവാണ്‌ ക്രിട്ടിക്കല്‍ ഊഷ്‌മാവ്‌. ക്രിട്ടിക്കല്‍ ഊഷ്‌മാവിനും മുകളിലിരിക്കുന്ന വാതകത്തിന്മേല്‍ എത്രതന്നെ മര്‍ദ്ദം പ്രയോഗിച്ചാലും ദ്രാവകാവസ്ഥ പ്രാപിക്കുകയില്ല. 
ക്രിട്ടിക്കല്‍ മര്‍ദ്ദം 
ക്രിട്ടിക്കല്‍ ഊഷ്‌മാവില്‍ ഒരു വാതകത്തെ ദ്രവീകരിക്കുവാന്‍ ആവശ്യമായ മര്‍ദ്ദമാണ്‌ ക്രിട്ടിക്കല്‍ മര്‍ദ്ദം.
ചില വാതകങ്ങളുടെ ക്രിട്ടിക്കല്‍ ഊഷ്‌മാവും ക്രിട്ടിക്കല്‍ മര്‍ദ്ദവും
കെല്‍വിന്‍ സ്‌കെയില്‍








റോബര്‍ട്ട്‌ ബോയില്‍ (1627-1691)

വാതകങ്ങളുടെഭൗതികഗുണങ്ങളെപ്പറ്റി പ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഐറിഷ്‌ ഭൗതികഞ്‌ജനും രസതന്ത്രഞ്‌ജനുമാണ്‌ റോബര്‍ട്ട്‌ ബോയില്‍. വ്യാപ്‌തവും മര്‍ദ്ദവും തമ്മിലുള്ള ബന്ധമെന്തെന്ന്‌ വിശദമാക്കുന്ന `ബോയില്‍ നിയമം' അദ്ദേഹത്തിന്‍െറ സംഭാവനയാണ്‌. രസതന്ത്രത്തിലും അനേകം സംഭാവനകള്‍ ബോയില്‍ നല്‍കിയിട്ടുണ്ട്‌. എല്ലാ പദാര്‍ഥങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌ സൂക്ഷ്‌മകണികകള്‍ കൊണ്ടാണെന്ന്‌ അദ്ദേഹം കണ്ടെത്തി.

ജാക്വസ്‌ അലക്‌സാന്‍ഡ്രേ സീസര്‍ ചാള്‍സ്‌ (1746-1823)
ഊഷ്‌മാവും വ്യാപ്‌തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ചാള്‍സ്‌ നിയമത്തിന്‍െറ ഉപജ്‌ഞാതാവാണ്‌ ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രഞ്‌ജനായ ജാക്വസ്‌ ചാള്‍സ്‌്‌. 1787 ല്‍ ആണ്‌ ഈ നിയമം ആവിഷ്‌കരിച്ചത്‌. 1783 ല്‍ നിക്കോളാസ്‌ റോബര്‍ട്ടുമായി ചേര്‍ന്ന്‌ ചാള്‍സ്‌ ആദ്യത്തെ ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിച്ചു.

അമേഡിയോ അവൊഗാഡ്രോ (1776-1856)
ഇറ്റാലിയന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ അവൊഗാഡ്രോ 1811 ലാണ്‌ അവൊഗാഡ്രോ നിയമം അവതരിപ്പിച്ചത്‌. ആറ്റങ്ങളെയും തന്മാത്രകളെയും വേര്‍തിരിച്ചറിയുവാനും അറ്റോമികഭാരവും തന്മാത്രാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുവാനും ഇത്‌ സഹായകമായി. എല്ലാ മൂലകങ്ങളുടെയും ഒരു ഗ്രാം ആറ്റത്തില്‍ ഒരു സ്ഥിരസംഖ്യ ആറ്റങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന്‌ അവൊഗാഡ്രോ കണ്ടെത്തി. ഈ സ്ഥിരസംഖ്യയായ
എന്നത്‌ അവൊഗാഡ്രോ സ്ഥിരാങ്കം എന്നാണ്‌ അറിയപ്പെടുന്നത്‌. ഗ്രാം തന്മാത്രാഭാരം, അവൊഗാഡ്രോ സംഖ്യ എന്നീ തത്വങ്ങള്‍ അവൊഗാഡ്രോയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. 


മലയാളം  ഇംഗ്ലീഷ്  ഹിന്ദി  സോഷ്യല്‍ സയന്‍സ്  ഭൗതികശാസ്ത്രം